ചാരുംമൂട്: കേന്ദ്ര വിജിലൻസ് കമ്മിഷൻ, ഭാരത് സർക്കാർ നിർദേശ പ്രകാരം ഐ.ടി.ബി.പി -27 ബറ്റാലിയൻ നൂറനാട് സൈനിക ക്യാമ്പിൽ വിജിലൻസ് ബോധവത്കരണ വാരം ഇന്നലെ ആരംഭിച്ചു.
ഡെപ്യൂട്ടി കമാൻഡന്റ് പി.ഡി. റെജി സൈനികർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .അഴിമതി വിരുദ്ധ ഭാരതത്തെ വാർത്തെടുക്കുക്കയാണ് ലക്ഷ്യമെന്ന് സന്ദേശത്തിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു.