va
വള്ളികുന്നം 3577 നമ്പർ ശാഖാഗംവും വള്ളികുന്നം പടിഞ്ഞാറ് മേഖലാ വൈസ് ചെയർമാനുമായിരുന്ന അരവിന്ദാക്ഷന്റെ കുടുംബ സഹായ നിധി ഫണ്ട് സമാഹരണത്തിലേക്ക് ആദ്യ സംഭാവന 3577 നമ്പർ ശാഖാ യോഗം സെക്രട്ടറി പി.സുധാകരനിൽ നിന്നും ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഏറ്റുവാങ്ങുന്നു.

ചാരുംമൂട് : അകാലത്തിൽ നി​ര്യാതനായ വള്ളികുന്നം 3577-ാം നമ്പർ ശാഖാംഗവും വള്ളികുന്നം പടിഞ്ഞാറ് മേഖലാ വൈസ് ചെയർമാനുമായിരുന്ന അരവിന്ദാക്ഷന്റെ കുടുംബ സഹായ നിധിക്ക് തുടക്കം കുറിച്ച് ആദ്യ സംഭാവന ശാഖാ സെക്രട്ടറി പി.സുധാകരനിൽ നിന്നും ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഏറ്റുവാങ്ങി.യൂണിയൻ കൺവീനർ ബി. സത്യപാൽ, വൈസ് ചെയർമാൻ രഞ്ജിത്ത് രവി ,അഡ്മിനിസ്ട്രേറ്റി​വ് കമ്മി​റ്റി അംഗം ചന്ദ്രബോസ് , വള്ളികുന്നം 404 നമ്പർ ശാഖാ യോഗം സെക്രട്ടറി ടി​.ആർ രവീന്ദ്രൻ, 270-ാം നമ്പർ പേരൂർക്കാരാഴ്മ ശാഖാ യോഗം സെക്രട്ടറി രാജേഷ് ബാബു , യൂണിയൻ യൂത്ത് മൂവ്മെന്റ് കൺവീനർ മഹേഷ് വെട്ടിക്കോട് ,യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മി​റ്റി അംഗം സുരേഷ് കുമാർ.എസ് , യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ വിപിൻ, ശ്രീലാൽ, ത്രിതീഷ് , ശ്രീനി, അഖിൽ ,സുജിത്ത് മറ്റ് ശാഖായോഗം ഭാരവാഹികൾ, ശാഖാംഗങ്ങൾ എന്നിവർ പങ്കെടുത്തു .