തുറവൂർ: തുറവൂർ പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾ തകിടം മറിക്കാൻ സെക്രട്ടറിയെയും പ്രധാന നിർവഹണ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി രാഷ്ട്രീയ പകപോക്കൽ നടത്തുന്നത് ജനദ്രോഹവും പ്രതിഷേധാർഹവുമാണെന്ന് അരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദിലീപ് കണ്ണാടൻ പറഞ്ഞു. പദ്ധതി പ്രവർത്തനങ്ങളിൽ ജില്ലയിൽ മുൻ നിരയിലാണ് തുറവൂർ ഗ്രാമ പഞ്ചായത്ത്. 18 വാർഡുകളും ഏറെ വിസ്തൃതിയുമുള്ള പഞ്ചായത്തിൽ സ്ഥിരമായി എൻജിനിയർ പോലുമില്ല. മറ്റ് പഞ്ചായത്തുകളിലെ എൻജിനിയർമാരുടെ ചുരുങ്ങിയ സമയത്തെ സേവനമാണ് ഇവിടെ ലഭിക്കുന്നത്. തുറവൂരിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.