തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കുള്ള കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണത്തിന് തുടക്കമായി. വല്ലേത്തോട് ഗവ. ഹോമിയോ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സ്മിത.കെ. ഷേണായി, എഴുപുന്ന തെക്ക് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ഗോപിനാഥ്, സി. രമണൻ തുടങ്ങിയവർ സംസാരിച്ചു.