പൂച്ചാക്കൽ: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗം പ്രിയം ഹോട്ടൽ ഹാളിൽ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ ആദ്ധ്യക്ഷനായി. സെക്രട്ടറി വി. രാധാകൃഷ്ണൻ, ചന്ദ്രബാബു, സുനീഷ്, ബിജുമോൻ, ദിനേശ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പാലമുറ്റത്ത് വിജയകുമാർ കായംകുളം (ജില്ലാ പ്രസിഡന്റ്), കെ.ജി. നടരാജൻ, വർഗീസ് മാടയ്ക്കൽ ( വൈസ് പ്രസിഡന്റ്), എസ്. ദിനേശ് കുമാർ ചേർത്തല (സെക്രട്ടറി), ആർ. സതിഷ്, എ. ഗോപു (ജോ. സെക്രട്ടറി), സജീവ് പുല്ലുകുളങ്ങര (ട്രഷർ), വി. രാധാകൃഷ്ണൻ, ഷാജിമോൻ, ചന്ദ്രബാബു, രഘുനാഥപിള്ള, അനന്തകുമാര പണിക്കർ (സംസ്ഥാന കൗൺസിൽ അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.