കുട്ടനാട്: കുട്ടനാട് യൂണിയൻ മണലാടി 4145ാം നമ്പർ ശാഖാ വാർഷിക സമ്മേളനവും തിര‌ഞ്ഞെടുപ്പും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം എം.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി കെ.എസ്. ഹനീഷ് കുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. സുബീഷ്, സെക്രട്ടറി പി.ആർ. രതീഷ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് സജിനി മോഹൻ സ്വാഗതവും പി.പി. ഷിജോ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സജിനി മോഹനൻ (പ്രസിഡന്റ്), പി.പി. ഷിജോ (സെക്രട്ടറി), കെ.എസ്. ഹനീഷ് കുമാർ (യൂണിയൻ കമ്മിറ്റി), സതീശൻ കൂനംതോപ്പിൽ, ആനന്ദൻ എഴുമാങ്കേരി, വിജയപ്പൻ ബിനുഭവൻ, ഉണ്ണിക്കൃഷ്ണൻ വാഴയിൽ, ജയപ്രകാശ് പൂഴിക്കൽ, സേതു കുട്ടപ്പൻ മഠത്തിപ്പറമ്പ് (മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ), സോമനാഥൻ കൂനംതോപ്പിൽ, ശ്രിനിവാസൻ പരുവപ്പറമ്പ്, ഡി. ലക്ഷ്മണൻ മഠത്തിപ്പറമ്പ് (പഞ്ചായത്ത് കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.