ആലപ്പുഴ: അദ്ധ്യയനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി സർക്കാർ ജീവനക്കാരുടെ സംഘടനയായ എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ സ്കൂളുകൾ ശുചീകരിക്കുകയും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമുള്ള പ്രതിരോധ സാമഗ്രികളുടെ വിതരണവും നടത്തി. ആലപ്പുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊള്ളേത്തൈ ഗവ. ഹൈസ്കൂളിലെ ക്ലാസ് മുറികളും പരിസരവുമാണ് ശുചീകരിച്ചത്. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.എസ്‌.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ടി.എ. ബിജു അദ്ധ്യക്ഷനായി. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, വൈസ് പ്രസിഡന്റ് ജോസ് സിംസൺ, വാർഡ് മെമ്പർ ഷീല സുരേഷ്, പി.ടി.എ പ്രസിഡന്റ് ബിനു തുടങ്ങിയവർ സംസാരിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ. ഇന്ദിര, ടൗൺ ഏരിയാ സെക്രട്ടറി പി.എസ്. സൈറസ്, എഫ്.എസ്.ഇ.ടി.ഒ നേതാക്കളായ വിമൽ, ജോജി രവി, എം.എസ്. പ്രിയാലാൽ, സി.എൻ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.