തുറവൂർ: അമേരിക്കൻ മലയാളികളുടെ സംഘടനയായ 'ഫോമ' തുറവൂർ താലൂക്ക് ആശുപത്രിയിലേക്ക് വെന്റിലേറ്റർ സംഭാവനയായി നൽകി. ദലീമ ജോജോ എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഭാരവാഹികൾ പത്തുലക്ഷം രൂപ വില വരുന്ന വെന്റിലേറ്റർ വാങ്ങി നൽകിയത്. എം.എൽ.എയും ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ആർ. റൂബിയും ചേർന്ന് ഏറ്റുവാങ്ങി. എ.എം. ആരിഫ് എം.പി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, വൈസ് പ്രസിഡന്റ് ആർ. ജീവൻ, അംഗങ്ങളായ എസ്.വി. ബാബു, എ.യു. അനീഷ്, മേരി ടെൽഷ്യ, കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല തുടങ്ങിയവർ പങ്കെടുത്തു.