കുട്ടനാട്: പൊതുവികസന കാര്യങ്ങളിൽ കുട്ടനാടിന് തണ്ണീർത്തട നീയമത്തിൽ ഇളവ് അനുവദിക്കണമെന്ന് കുട്ടനാട് എം.എൽ.എ തോമസ്.കെ. തോമസ് നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. വെള്ളപ്പൊക്ക സമയത്ത് കൃഷിക്കും കാർഷിക മേഖലയ്ക്കും ഏറെ പ്രയോജനം നൽകുന്നതാണ് ട്രാക്ടർ റോ‌ഡുകൾ. ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങളുടെ സുഗമ സഞ്ചാരത്തിന് കൂടി ഉപയുക്തമാകുന്ന ഇത്തരം റോ‌ഡുകൾ നിയമക്കുരുക്കിൽപെട്ട് മുടങ്ങിക്കിടക്കുകയാണ്. ഇത് കുട്ടനാടിന്റെ വികസനത്തെയും ബാധിച്ചതായി എം.എൽ.എ ചൂണ്ടിക്കാട്ടി.