lions
ലയൺസ് ക്ലബ്ബ് ഓഫ് മുഹമ്മയുടെ പുതിയ ക്ലബ്ബിന്റെ ഉത്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും

മുഹമ്മ: ലയൺസ് ക്ലബ് ആലപ്പുഴ 318 സിയുടെ കീഴിൽ മുഹമ്മ കേന്ദ്രമാക്കി ലയൺസ് ക്ലബ് ഒഫ് മുഹമ്മ എന്ന പേരിലുള്ള പുതിയ ക്ലബിന്റെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഡിസ്ട്രിക് ഗവർണർ സി.എ.വി.സി ജയിംസ് നിർവഹിച്ചു. ലയൺസ് ക്ലബ് ഒഫ് ആലപ്പുഴ സൗത്താണ് പുതിയ ക്ലബ് സ്പോൺസർ ചെയ്തത്. പാവപ്പെട്ടവർക്കുള്ള ലയൺസ് ഭവനം, വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ ടാബ്, വഴിക്കച്ചവടക്കാർക്കായുള്ള ലയൺസ് കുട, കുട്ടികളുടെ കാൻസർ രോഗത്തിനുള്ള സഹായ പദ്ധതി എന്നീ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ ഗവർണർ അഡ്വ. അമർനാഥ്, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ്.കെ. മനോജ് എന്നിവർ നിർവഹിച്ചു. ഭാരവാഹികളായി അഡ്വ. ടി. സജി (പ്രസിഡന്റ്), പുഷ്പരാജ് (സെക്രട്ടറി), പ്രദീപ് (ട്രഷറർ) എന്നിവർ ചുമതലയേറ്റു. ലയൺസ് ക്ലബ്ബ് ഒഫ് ആലപ്പുഴ സൗത്ത് പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷനായി. ഡിസ്ട്രിക്ട് സെക്രട്ടറി സാജു വർഗീസ്, ഗൈസിംഗ് ലയൺ അരുൺ, റീജിയൻ ചെയർമാൻ പ്രൊഫ. ടി.കെ. പ്രിയകുമാർ, സുബ്രഹ്മണ്യൻ, ജോസ് എബ്രഹാം, അനിൽകുമാർ ശിവദാസ്, നവാസ്, അശോക് കുമാർ, കിഷോർ, വിജയരാജൻ, ടോമി, വർഗീസ് എന്നിവർ പങ്കെടുത്തു.