ആലപ്പുഴ: വിമുക്തഭടന്മാരുടെ മക്കളിൽ എസ്.എസ്.എൽ.സിക്കും തത്തുല്യ പരീക്ഷകൾക്കും ഉയർന്ന കോഴ്‌സുകൾക്കും 50 ശതമാനമോ അതിലധികമോ മാർക്ക് നേടിയവർക്ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കേന്ദ്രീയ സൈനിക ബോർഡിൽ നിന്നുള്ള എഡ്യുക്കേഷൻ ഗ്രാന്റ് അപേക്ഷ സമർപ്പിച്ചവർ ഈ സ്‌കോളർഷിപ്പിന് അർഹരല്ല. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾക്കൊപ്പം നവംബർ 25നകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0477 2245673.