ആലപ്പുഴ: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിന്റെ ജില്ലാ ഓഫീസിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ നവംബർ ഒന്ന് മുതൽ ഡിസംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് ജില്ലാ ഓഫീസിൽ ഹാജരാക്കണം. സർട്ടിഫിക്കറ്റിനൊപ്പം പെൻഷൻ ബുക്ക് / കാർഡിന്റെ പകർപ്പും ഹാജരാക്കണം. സാന്ത്വന പെൻഷൻ വാങ്ങുന്നവർ പുനർ വിവാഹം ചെയ്തിട്ടില്ലെന്ന് സർട്ടിഫിക്കറ്റും സമർപ്പിക്കണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.