അരൂർ: എരമല്ലൂർ കാട്ടുങ്കൽ കുടുംബ ക്ഷേത്രത്തിലെ ആയില്യംപൂജ 30ന് നടക്കും. ക്ഷേത്രം തന്ത്രി പുരന്ദരേശ്വരം രാമചന്ദ്രൻ എമ്പ്രാന്തിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ദേവസ്വം പ്രസിഡന്റ് വി.ടി. സിദ്ധാർത്ഥൻ, സെക്രട്ടറി എം. ഷലിൻ കുമാർ, ട്രഷറർ പ്രസന്നൻ വാര്യത്തുവെളി എന്നിവർ നേതൃത്വം നൽകും.