തുറവൂർ: കുത്തിയതോട് കൊറ്റം വേലിൽ ഭദ്രകാളി - ദുർഗാദേവീ ക്ഷേത്രത്തിൽ ആയില്യംപൂജ ഉത്സവം 30ന് നടക്കും. രാവിലെ 5.30ന് നടതുറപ്പ്, 6ന് മഹാഗണപതി ഹോമം, 11ന് ആയില്യം പൂജ, 12ന് തളിച്ചുകൊട, വൈകിട്ട് 6.30ന് ദീപാരാധന. ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികളായ അശോകൻ പനച്ചിക്കൽ, ടി.കെ. സോമൻ, വി.പി. ശശിധരൻ, ഉല്ലാസ് കൊറ്റംവേലി, ചന്ദ്രബോസ് എന്നിവർ നേതൃത്വം നൽകും.