അമ്പലപ്പുഴ: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികളുൾപ്പെടെയുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം. ദേശീയപാതയ്ക്ക് സമാന്തരമായുള്ള പഴയനടക്കാവ് റോഡിൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. എ - സി റോഡിന്റെ പുനർനിർമ്മാണം നടക്കുന്നതിനാൽ ദേശീയപാതയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.