അമ്പലപ്പുഴ: വ്യാസ മഹാസഭയുടെ ആഭിമുഖ്യത്തിൽ അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കുള്ള തിരിച്ചറിയൽ കാർഡ് രജിസ്ട്രേഷൻ മേള സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം വിജയൻ നളന്ദ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജി. പരമേശ്വരൻ സ്വാഗതവും ജില്ലാ ട്രഷറർ ജയപ്രകാശ് നന്ദിയും പറഞ്ഞു.