ഹരിപ്പാട്: പെരുമാങ്കര ബണ്ട് തകർച്ച അടിയന്തര നടപടി സ്വീകരിക്കുവാൻ മേജർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജി​നീയർക്ക് രമേശ്‌ ചെന്നിത്തല എം.എൽ.എ നിർദ്ദേശം നൽകി. മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എത്രയും വേഗം സ്ഥലം സന്ദർശിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ചെറുതന പഞ്ചായത്തിലെ വാർഡ് 3 പെരുമാങ്കര ഐ.എച്ച്.ഡി.പി പട്ടികജാതി കോളനിയിലേക്കുളള റോഡും പമ്പയാറിന്റെ പുറം ബണ്ടുമാണ് ഭാഗികമായി തകർന്നത്. 55 പട്ടികജാതി കുടുംബങ്ങൾക്ക് ആയാപറമ്പത്തേക്ക് എത്തപ്പെടാനുളള ഏകവഴിയാണ് പെരുമാങ്കര പാലവും റോഡും അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ 3 പാടശേഖരങ്ങളിലേക്കും മടവീഴ്ച്ചയുണ്ടാകുകയും വൻ നാശനഷ്ടമുണ്ടാകുകയും ചെയ്യുമെന്നും എത്രയും വേഗം അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു