കായംകുളം: കൃഷ്ണപുരം ഗവൺമെന്റ് യുപി സ്കൂളിൽ സമ്പൂർണ ശുചിത്വ സുരക്ഷിതത്വ പ്രഖ്യാപനം വാർഡ് കൗൺസിലറുമായ ജെ ആദർശ് നിർവഹിച്ചു .എസ് എം സി ചെയർമാൻ എം രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എച്ച് എം സാഹിദ ബീവി, എം പി ടി എ ചെയർപേഴ്സൺ വൃന്ദ, എസ്. എം. സി വൈസ് ചെയർമാൻ ഹേമന്ദ്, എസ്.ഡി. സി അംഗം പ്രകാശ് , സാറാമ്മ കോശി എന്നിവർ പങ്കെടുത്തു.