കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിലെ അഴിമതിക്കെതിരെ കായംകുളം നഗരസഭ യു. ഡി. എഫ് ധർണ നടത്തി. ഡി. സി. സി പ്രസിഡന്റ്‌ അഡ്വ. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു.

ആശുപത്രി മാനേജിംഗ് കമ്മി​റ്റിയെ നോക്കുകുത്തിയാക്കിയാണ് ചിലർ അഴിമതിക്ക് നേതൃത്വം നൽകുന്നത് .നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും 30 ലക്ഷത്തോളം രൂപ ആശുപത്രി സുപ്രണ്ടിന്റെ നിർദ്ദേശാനുസരണം രണ്ടു പ്രോജക്ടുകൾക്ക് അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെ ഇത് നടപ്പാക്കിയില്ല. 9ലക്ഷത്തോളം മാത്രം വിലവരുന്ന 500കി​ലോ മാലിന്യം സംസ്കരിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ 20ലക്ഷം രൂപയുടെ ക്വട്ടേഷൻ നഗരസഭാ കൗൺസിൽ പാസാക്കാൻ കൊണ്ടുവന്നത് യു. ഡി. എഫ് - എൽ. ഡി. എഫ് വ്യതാസമില്ലാതെ അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചത് അതിലെ അഴിമതി പുറത്തു വന്നത് കൊണ്ടാണെന്ന് യു.ഡി​. എഫ് ആരോപി​ച്ചു.