ആലപ്പുഴ: കേരള എൻ.ജി.ഒ അസോസിയേഷൻ 47ാം പതാകാദിനം ആചരിച്ചു. കലക്ടറേറ്റിന് മുന്നിൽ പതാക ഉയർത്തി ജില്ലാ പ്രസിഡന്റ് എൻ.എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. ബി. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. സി.പി. കർത്താ, പി. അരുൺകുമാർ, ഡി. ബാബു, പി. സ്മിത, കെ.പി. സമീഷ് കുമാർ, സുജിത്ത് അരവിന്ദ് എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ പന്ത്രണ്ട് ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ദിനാചരണം നടന്നു.