അമ്പലപ്പുഴ: ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജെന്റർ സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ രാംനാഥിനെ പുന്നപ്ര വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. സുലേഖയുടെ മകനാണ് രാംനാഥ്. മണ്ഡലം പ്രസിഡന്റ് മൈക്കിൾ.പി. ജോൺ അദ്ധ്യക്ഷനായി. എം. സലിം, തോമസ് കുട്ടി മുട്ടശേരി, കെ.കെ. ലത, എ. ശിശുപാലൻ എന്നിവർ സംസാരിച്ചു.