ചാരുംമൂട്: പറയംകുളം മുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിൽ 108 നാളീകേരത്തിന്റെ മഹാഗണപതി ഹോമവും ത്രികാല ഭഗവതി സേവയും നവംബർ 3 ന് നടക്കും.കുലാചാര സംരക്ഷണ സമിതിയുടെയും സനാതനധർമ്മശാസ്ത്ര സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ജാതി ചിന്തകൾ മറന്ന് ലോക വിഘ്ന നിവാരണാർത്ഥമാണ് ജില്ലയിൽ നിന്നും തി​രഞ്ഞെടുത്ത മുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുന്നത്.