പൂച്ചാക്കൽ: സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി തൈക്കാട്ടുശേരി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റോഡിൻ്റെ ഇരുവശങ്ങളിലും പടർന്ന് നിൽക്കുന്ന പൊന്തക്കാടുകൾ വെട്ടിമാറ്റി ശുചീകരിച്ചു. മണപ്പുറം,നഗരി, കന്നുകുളം, തേവർവട്ടം തുടങ്ങി പ്രദേശങ്ങളിൽ ജെ.സി.ബി.ഉപയോഗിച്ചാണ് റോഡ് വക്കിലെ കാട്ടുപുല്ലുകൾ നീക്കം ചെയ്യുന്നത്. ശുചികരണത്തിന് പഞ്ചായത്ത് പ്രസിഡൻ്റ് ഡി.വിശ്വംഭരൻ ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രതി നാരായണൻ, ശ്രീകാന്ത്, സ്മിത, സീമ, റെഹിന, രജനി. എന്നിവർ നേതൃത്വം നൽകി.