ആലപ്പുഴ: നിർമ്മല ഭവനം - നിർമ്മല നഗരം അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ മൂന്ന് വാർഡുകൾ കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ശുചിത്വ പദവി കൈവരിക്കും. ഈ വാർഡുകളെ സമ്പൂർണ പദവിയിലെത്തിക്കാൻ ഊർജ്ജിത ക്യാമ്പയിൻ ആരംഭിച്ചു. ആലിശേരി വാർഡിൽ എല്ലാ വീടുകളിലും ഹരിത കർമ്മ സേനയുടെ സേവനം എത്തിക്കാനുള്ള പ്രചരണ പരിപാടി ആരംഭിച്ചു. അഡ്വ.എ.എം ആരിഫ് എം.പി, നഗരസഭാ അദ്ധ്യക്ഷ സൗമ്യാ രാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് 90 ഹരിത കർമ്മ സേനാംഗങ്ങൾ ആലിശേരി വാർഡിലെ 571 വീടുകളിലുമെത്തുക. ഹരിത കർമ്മ സേനയുടെ സേവനം ഉപയോഗിക്കാത്ത 180 വീടുകൾ ഈ വാർഡിൽ നിലവിലുണ്ട്. ഇവരെക്കൂടി ഉൾപ്പെടുത്തുന്ന തരത്തിൽ പ്രചാരണം സംഘടിപ്പിക്കും. കറുകയിൽ, എം.ഒ, ആലിശേരി വാർഡുകളിൽ ഇന്നലെ വൈകിട്ട് വരെ ഉപഭോക്തൃ വിഹിതമടച്ച എല്ലാ വീടുകൾക്കും 90 ശതമാനം സബ്‌സിഡിയോടെ ബയോ ബിൻ വിതരണം നടത്തി.
""
ജൈവ, അജൈവ ഉറവിട മാലിന്യ സംസ്‌കരണത്തിൽ കറുകയിൽ, എം.ഒ, ആലിശേരി വാർഡുകൾ നിശ്ചിത നിലവാരം കൈവരിക്കും. കേരളപ്പിറവി ദിനത്തിൽ ഈ വാർഡുകളെ സമ്പൂർണ ശുചിത്വ വാർഡുകളായി പ്രഖ്യാപിക്കും.
സൗമ്യാരാജ്
നഗരസഭാ അദ്ധ്യക്ഷ