ഹരിപ്പാട്: കേരളാ എൻ.ജി.ഒ അസോസിയേഷൻ ഹരിപ്പാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക ദിനം ഒക്ടോബർ 27 പതാകദിനമായി ആചരിച്ചു. ഹരിപ്പാട് റവന്യൂ ടവർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് കെ.കെ.ഹരീന്ദ്രനാഥ്‌ പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. എസ്.പ്രേംകുമാർ, ടി​.എസ്.രഘുകുമാർ, പത്മകുമാർ, ശരത് കുമാർ, വിനീത, ഗിരീഷ് കുമാർ, സാബു മാത്യു, അശോക് കുമാർ, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.