ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലയാളത്തിന്റെ അനശ്വര കവി വയലാർ രാമവർമയുടെ ഓർമ്മകൾ പങ്കുവച്ച് 46-ാമത് അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. സാന്ത്വനം വൈസ് പ്രസിഡന്റ്‌ കെ വിശ്വപ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗം സാഹിത്യകാരനും പല്ലന ആശാൻ സ്മാരകം വൈസ് പ്രസിഡന്റ്‌ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജോൺ തോമസ്, ജി സനാജി ഏവൂർ, ടി വി വിനോബ്, പ്രൊഫ. ആർ അജിത്, എൻ കരുണാകരൻ, കെ ജി സജീവ് തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് വയലാറിന്റെ അനശ്വര ഗാനങ്ങൾ കോർത്തിണക്കി ഗിരീഷ് കരുനാഗപ്പള്ളിയുടെയും സംഘത്തിന്റെയും വയലിൻ ഫ്യൂഷൻ നടന്നു.