ഹരിപ്പാട്: ജില്ലാ പഞ്ചായത്തിൻറെ പരിധിയിൽ വരുന്ന 47 സ്കൂളുകളുടെയും ,ജില്ലയിലെ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നവംബർ ഒന്നിൻറെ സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് മുൻകരുതൽ എടുത്തിട്ടുണ്ടെന്നു ഉറപ്പുവരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. മംഗലം സർക്കാർ ഹയർസെക്കൻററി സ്കൂളിന്റെ സംരക്ഷണസമി​തി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. മംഗലം ഹൈസ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.വി. പ്രിയ ടീച്ചർ പറഞ്ഞു. ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർമാൻ മൻസൂർ ആറാട്ടുപുഴ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.അജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസീദ, മൈമൂനത്ത്,സജു പ്രകാശ്,ഹിമാഭാസി, അൽ അമീൻ,ദീപു, സ്കൂൾ പ്രിൻസിപ്പാൾ പുഷ്പലത, ഹെഡ്മിസ്ട്രസ് രാജി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ആനന്ദൻ, രാജേഷ്കുട്ടൻ, രാമചന്ദ്രൻ, അച്ചു ശശിധരൻ, ഡോ.ബിനീഷ്, മനോജ് ഷംനാദ് എന്നിവർ സംസാരിച്ചു. സംരക്ഷണ സമിതി ചെയർമാനായി ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസിനെയും ,കൺവീനറായി പഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ എന്നിവരെ തി​രഞ്ഞെടുത്തു.