ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര അമ്മൻകോവിൽ ഭാഗത്ത് പുലിയിറങ്ങിയെന്ന അഭ്യൂഹം പ്രദേശവാസികളിൽ ഭീതി പരത്തി.
ചൊവ്വാഴ്ച രാത്രി പുലിയുടെ രൂപസാദൃശ്യമുള്ള ജീവി ഓടി മറയുന്നതു കണ്ടതായി ചില വീട്ടുകാർ പറഞ്ഞതോടെയാണ് തുടക്കം. ബുധനാഴ്ച രാവിലെ പുലിയുടേതെന്നു തോന്നുന്ന കാൽപ്പാടുകൾ കണ്ടതായും വാർത്ത പരന്നു.

പഞ്ചായത്തംഗം ഐഷാബീവി റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതോടെ
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ദ്രുതകർമ്മസേന സ്ഥലത്തു വന്ന് പരിശോധന നടത്തി. കിഴക്കേവിള ഹനീഫയുടെ വീട്ടിലടക്കം കണ്ട കാൽപ്പാടുകൾ പരിശോധിച്ച സംഘം പുലിയുടെ രൂപസാദൃശ്യമുള്ള കാട്ടുപൂച്ചയുടെ (പള്ളിപ്പാക്കാൻ ) കാൽപ്പാടുകളാണിതെന്ന് സ്ഥിരീകരിച്ചു.

ഇനി കാട്ടുപൂച്ചയുടെ ശല്യമുണ്ടായാൽ ഇവയെ കെണി വെച്ചു പിടി കൂടാൻ സംവി​ധാനം ഒരുക്കുമെന്ന് വനപാലക സംഘം അറി​യി​ച്ചു,