a
ദേശീയ ജൂനിയര്‍ ത്രോബോള്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യമായി രണ്ടാം സ്ഥാനം നേടിയ കേരളാ ടീം അംഗം ആലപ്പുഴയുടെ ഫ്രഡി.ഡി ജൂലിയസിനെ മാവേലിക്കരയില്‍ ത്രോബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ ആര്‍.രാജേഷ് സ്വീകരിക്കുന്നു

മാവേലിക്കര: ഉത്തർപ്രദേശ് ഗോരഖ്പൂരിൽ നടന്ന ദേശീയ ജൂനിയർ ത്രോബോൾ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യമായി രണ്ടാം സ്ഥാനം നേടിയ കേരളാ ടീം അംഗം ആലപ്പുഴയുടെ ഫ്രഡി.ഡി ജൂലിയസിന് മാവേലിക്കരയിൽ സ്വീകരണം നൽകി. അഞ്ചാം തവണയാണ് ഫ്രഡി ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നത്. ഉളുന്തി തോപ്പിൽ ജോൺ.ജെ ഡയ്‌സന്റെയും മാർഗരറ്റ് സേവ്യറുടേയും മകനാണ്. ത്രോബോൾ അസോസിയേഷന് വേണ്ടി ജില്ലാ പ്രസിഡന്റും മുൻ എം.എൽ.എയുമായ ആർ.രാജേഷ് സ്വീകരിച്ചു. നഗരസഭയ്ക്ക് വേണ്ടി വൈസ് ചെയർപേഴ്‌സൻ ലളിത രവീന്ദ്രനാഥ് സ്വീകരണം നൽകി. നഗരസഭ സന്റാന്റിംഗ് കമ്മി​റ്റി അംഗങ്ങളായ അനി വർഗീസ്, എസ്.രാജേഷ്, സജീവ് പ്രായിക്കര, കൗൺസിലർ മനസ് രാജപ്പൻ, സ്‌പോർട്ട് കൗൺസിൽ അംഗം ഡേവിഡ് ജോസഫ്, ത്രോബോൾ അസോസിയേഷൻ ട്രഷറർ നവീൻ മാത്യു ഡേവിസ്, സെക്രട്ടറി യദു കൃഷണൻ, കമ്മി​റ്റി അംഗം സുധീപ് ജോൺ, ദേശീയ താരങ്ങളായ അഭിരാം, സേവ്യർ, ജോൺ ഉളുന്തി, അമ്പിളി, അഖിൽ, എബി എന്നിവരും ഹാരമണിയിച്ച് സ്വീകരിച്ചു.