ചാരുംമൂട്: മാവേലിക്കര നിയോജകമണ്ഡലത്തിലെ വിവിധ പ്രളയ ബാധിത പ്രദേശങ്ങളിൽ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിച്ചവർക്ക് ബി ജെ പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ സാധാന സാമഗ്രികൾ വിതരണം ചെയ്തു . ദുരിത ബാധിതർക്ക് വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ , മരുന്നുകൾ, എന്നിവ വീടുകളിൽ എത്തിച്ചു വിതരണം ചെയ്യുന്നതിന്റെ നിയോജകമണ്ഡലതല ഉദ്ഘാടനം നൂറനാട് പഞ്ചായത്തിലെ ഒന്നാം വാർഡായ ആറ്റുവായിൽ ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ നിർവ്വഹിച്ചു. ബിജെപി മാവേലിക്കര നിയോജകമണ്ഡലം പ്രസിഡണ്ടും, നുറനാട് പഞ്ചായത്തിലെ ബിജെപി പാർലമെന്ററി പാർട്ടി ലീഡറുമായ അഡ്വ. കെ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. മഴക്കെടുതിയിൽ ദുരിതം അനുഭവിച്ചവർക്ക് സഹായവുമായി ബിജെപി കർണ്ണാടക നേതൃത്വം ആലപ്പുഴ ജില്ലയിൽ എത്തിച്ച സാധന സാമഗ്രികളാണ് നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തിയത്.ബി ജെ പി ജില്ലാ ട്രഷറർ കെ. ജി. കർത്ത, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.വി. അരുൺ, ഹരീഷ് കാട്ടൂർ, വൈസ് പ്രസിഡണ്ട് ബിനു ചാങ്കുരേത്ത്, സെക്രട്ടറി കെ. ആർ. പ്രദീപ് കുമാർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രോഹിത് രാജ്, കർഷകമോർച്ച ജില്ലാ ട്രഷറർ പി. കെ. ഗോപാലകൃഷ്ണക്കുറുപ്പ്, യുവമോർച്ച നിയോജകമണ്ഡലം സെക്രട്ടറിയും, ഗ്രാമപഞ്ചായത്ത് മെമ്പറുമായ വിഷ്ണു പടനിലം, ബി ജെ പി നേതാക്കളായ ജെയിംസ് വള്ളികുന്നം, ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.