മാവേലിക്കര: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള മാവേലിക്കര യൂണിറ്റ് വാർഷി​ക സമ്മേളനം എ.എ.ഡബ്ല്യു.കെ സംസ്ഥാന ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ രാധാലയം ഉദ്‌ഘാടനം ചെയ്തു. എ.എ.ഡബ്ല്യു.കെ മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് പി.ദിലീപ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡ് വിതരണം എസ്.ഐർ മുഹ്‌സിൻ മുഹമ്മദ് എസ്.എൻ നിർവഹിച്ചു. ട്രാഫിക് ബോധവത്കരണ ക്ലാസ് ജോയിന്റ് ആർ.ടി.ഒ ഡാനിയേൽ സ്റ്റീഫൻ നയിച്ചു. എ.എ.ഡബ്ല്യു.കെ ജില്ലാ പ്രസിഡന്റ് പി.ചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.രമേശൻ, മാവേലിക്കര യൂണിറ്റ് രക്ഷാധികാരി മധു പുളിമൂട്ടിൽ, യൂണിറ്റ് സെക്രട്ടറി അരുൺ പി.രാജേന്ദ്രൻ, ജില്ലാ ട്രഷറർ വിജയകുമാർ, യൂണിറ്റ് ട്രഷറർ ടി.പ്രസന്നൻ എന്നിവർ സംസാരിച്ചു.