ചേർത്തല: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ചെറുവാരണം ശ്രീനിവാസിൽ പി.എസ്. ഭാസ്‌കരൻപിള്ള (89) നിര്യാതനായി. കോട്ടയം കൈപ്പുഴ പുളിക്കൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തുറവൂർ പഞ്ചായത്ത് എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപിക പരേതയായ എം.ബി. ഓമനക്കുട്ടിഅമ്മ. മക്കൾ: ഡോ. ബി. ശ്രീകുമാർ (എൻ.എസ്.എസ് കോളേജ് മുൻ മലയാളം വകുപ്പ് മേധാവി, കേരള സർവകലാശാല നാഷണൽ സർവീസ് സ്‌കീം മുൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ), ബി. അംബികാദേവി, ബി. നിർമ്മലാദേവി (അദ്ധ്യാപിക, ടി.ഡി ഹൈസ്‌കൂൾ, ആലപ്പുഴ). മരുമക്കൾ: ബി. മിനി (എസ്.ബി.ഐ, ശ്രീകാര്യം), ചന്ദ്രശേഖരൻ നായർ (റിട്ട. ഉദ്യോഗസ്ഥൻ, കൃഷി വകുപ്പ്), ഡി. കൃഷ്ണകുമാർ (റിട്ട. ഉദ്യോഗസ്ഥൻ, ആലപ്പി കമ്പനി).