padayathra

ആലപ്പുഴ: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി നാളെ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി 'ശക്തി സ്ഥല്ലിൽ സ്പന്ദനങ്ങൾ തേടി' പദയാത്രയും പൊതുസമ്മേളനവും നടത്തും. വൈകിട്ട് 3.30ന് ആലപ്പുഴ നഗരചത്വരത്തിൽ നിന്നു്ആരംഭിക്കുന്ന പദയാത്ര ഭട്ടതിരിപ്പുരയിടത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അദ്ധ്യക്ഷനാകും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. മഹിളാ കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ യോഗത്തിലും പദയാത്രയിലും പങ്കെടുക്കും.