agri

ആലപ്പുഴ: പ്രകൃതിക്ഷോഭത്തിൽ കാർഷിക വിളകൾ നഷ്ടപ്പെട്ടവർക്ക് ദുരിതാശ്വാസ തുക ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജില്ലയിൽ കാൽലക്ഷം കടന്നു. കഴിഞ്ഞ ബുധനാഴ്ച വരെ 27,217 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. ജില്ലയിൽ ചെങ്ങന്നൂർ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലാണ് കൂടുതൽ കൃഷി നാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴയിലാണ് ഏറ്റവും കുറവ്.

സംസ്ഥാന കൃഷി വകുപ്പിന്റെ വെബ് പോർട്ടലായ എയിംസിലൂടെയാണ് (അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം) കർഷകർ അപേക്ഷിക്കേണ്ടത്. ഇതുവഴി അതാത് ദിവസത്തെ കണക്ക് കൃഷി വകുപ്പിന് അറിയാനാവും. കർഷകർക്കും ജനങ്ങൾക്കും സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനാണ് പോർട്ടൽ വികസിപ്പിച്ചത്.

ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത്, പാട്ടക്കൃഷിയാണെങ്കിൽ സ്ഥലം ഉടമസ്ഥതയുടെ കരമടച്ച രസീത്, പാട്ടക്കരാർ എന്നിവയുടെ പകർപ്പും ഫോൺ നമ്പരും അപേക്ഷയോടൊപ്പം സമർപ്പിക്കണം. സംശയം ഉള്ളവർക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം. മൊബൈൽ ആപ്ലിക്കേഷനിലൂടെയും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം.

വെബ് സൈറ്റ്: www.aims.kerala gov. In

അപേക്ഷ സമർപ്പിച്ചവർ: 27,​217

കൃഷി നാശം: 19,​091 ഹെക്ടർ

നഷ്ടം ₹ 71 കോടി

കർഷകർക്ക് ലഭിക്കുന്ന സേവനങ്ങൾ

1. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം ഉണ്ടായാൽ നഷ്ടപരിഹാരം

2. വിള ഇൻഷ്വറൻസ് പദ്ധതിയിൽ നേരിട്ട് അപേക്ഷിക്കാം

3. ഇൻഷ്വർ ചെയ്ത വിളകൾക്കുള്ള നഷ്ടപരിഹാരം

4. എയിംസ് പോർട്ടലിൽ അംഗമായവർക്കേ ഓൺലൈൻ സേവനം ലഭ്യമാകൂ

5. നെൽ കൃഷി റോയൽറ്റിക്കും അപേക്ഷിക്കാം

''

എയിംസ് പോർട്ടൽ കർഷകർക്കും കൃഷി വകുപ്പിനും കൂടുതൽ സഹായകരമാണ്. അതാത് ദിവസത്തെ ധനസഹായ അപേക്ഷകൾ അടിയന്തരമായി പരിശോധിക്കുന്നുണ്ട്. കർഷകർക്കുള്ള ധനസഹായം ഉടൻ വിതരണം ചെയ്യും. കൃഷി മന്ത്രി ഉൾപ്പെടെയുള്ളവർ കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.

ശ്രീരേഖ, പ്രിൻസിപ്പൽ കൃഷി ഓഫീസർ