ആലപ്പുഴ: എ - സി റോഡ് നവീകരണത്തിന്റെ ഭാഗമായി പുനർനിർമ്മിക്കുന്ന പാറശേരിപാലം ഇന്ന് പൊളിക്കും. സമാന്തര പാലത്തിന്റെ നിർമ്മാണം കിഴഞ്ഞ ദിവസം പൂർത്തിയായിരുന്നു. 24ന് പൊളിക്കാനിരുന്ന പാലം പാറശേരിക്കും പക്കിക്കും മദ്ധ്യേ കലുങ്ക് നിർമ്മിക്കാനാവശ്യമായ പ്രീകാസ്റ്റ് യൂണിറ്റുകൾ എത്തിക്കുന്നതിന് വേണ്ടിയാണ് പാലം പൊളി നീട്ടിവച്ചത്. 64 പ്രീകാസ്റ്റ് യൂണിറ്റുകളാണ് ഈ ഭാഗത്ത് എത്തിച്ചത്. രണ്ടാംകൃഷിയുടെ വിളവെടുപ്പും സംഭരണവും മുടങ്ങാതിരിക്കാൻ സമാന്തര ഗതാഗത സൗകര്യത്തിന് ഉപയോഗിക്കേണ്ട മങ്കൊമ്പ് - ചമ്പക്കുളം റോഡിലെ മാമ്മൂട് പാലം ഗതാഗതയോഗ്യമാക്കിയ ശേഷമേ മാധവശേരി പാലം പൊളിക്കൂ. കിടങ്ങറ പാലത്തിൽ നിന്ന് മുട്ടാർ റോഡിലേക്ക് നിർമ്മിക്കുന്ന പാലത്തിനായിള്ള മണ്ണ് പരിശോധന പൂർത്തായി. നെടുമുടി പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിന്റെ രണ്ടാമത്തെ തൂണിന്റെ പൈലിംഗ് ജോലികൾ നടന്നുവരികയാണ്.