ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ക്ലീൻ ഇന്ത്യ കാമ്പയിന്റെ ഭാഗമായി എസ്.ഡി കോളേജിൽ ബോധവത്കരണ ക്ലാസ് നടത്തി. പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജ്ജനം, എലിപ്പനി നിയന്ത്രണം എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു. ആരോഗ്യ വകുപ്പ്, ശുചിത്വ മിഷൻ, നെഹ്റു യുവ കേന്ദ്ര, എസ്.ഡി കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ മാസ് മീഡിയ ഓഫീസർ പി.എസ്. സുജ, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരൻ, എസ്.ഡി കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.