ആലപ്പുഴ: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ തേനീച്ച വളർത്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മുമ്പ് ഇതേ വിഷയത്തിൽ സർക്കാർ ഏജൻസികളിൽ നിന്ന് പരിശീലനവും ആനുകൂല്യങ്ങളും കൈപ്പറ്റാത്തവരെയാണ് പരിഗണിക്കുന്നത്. ആദ്യം ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 30 പേർക്ക് 50 ശതമാനം സബ്‌സിഡി നിരക്കിൽ തേനീച്ചക്കൂടുകൾ ലഭിക്കും. ഗുണഭോക്തൃവിഹിതം മുൻകൂറായി അടയ്ക്കണം. പ്രായം 60 ൽ കവിയരുത്. ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് ഫോട്ടോ എന്നിവ സഹിതം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ നവംബർ അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 0477 2252341.