ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ന്യൂറോളജി വകുപ്പിന്റെ നേതൃത്വത്തിൽ പക്ഷാഘാത ബോധവത്കരണ സെമിനാർ നടത്തി. മെഡിക്കൽ കോളേജ് മെഡിസിൻ ഹാളിൽ നടന്ന ചടങ്ങ് അഡ്വ. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ. ശശികല അദ്ധ്യക്ഷയായി. സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ, മെഡിസിൻ വിഭാഗം എച്ച്.ഒ.ഡി ഡോ. ബി. പദ്മകുമാർ, നേഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ജൂലി ജോസഫ്, നേഴ്സിംഗ് സൂപ്രണ്ട് രേവമ്മ തുടങ്ങിയവർ സംസാരിച്ചു. ഡോ. അനിൽകുമാർ ശിവൻ, ഡോ.എസ്.ആർ.പ്രശാന്ത്, ഡോ. ജയരാജ്, ഡോ. എ. ശിവറാം എന്നിവർ വിഷയം അവതരിപ്പിച്ചു. ഡോ. സി.വി. ഷാജി സ്വാഗതം പറഞ്ഞു.