ആലപ്പുഴ: പ്രവാസികളോട് ബാങ്കുകൾ കാണിക്കുന്ന നിഷേധാത്മക സമീപനത്തിൽ പ്രതിഷേധിച്ച് പ്രവാസി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ എസ്.ബി.ഐയ്ക്ക് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിലംഗം എം.കെ. ഉത്തമൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ബി. സുഗതൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി. അൻസാരി, സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ, ജി. ഹരികുമാർ എന്നിവർ സംസാരിച്ചു. സി.കെ. സുരേഷ് ബാബു സ്വാഗതവും നൂറുദ്ദീൻ കുന്നുംപുറം നന്ദിയും പറഞ്ഞു. പി.വി. ജയപ്രസാദ്, പി.ആർ. വിനോദ്, റിയാസ് ഇസ്മയിൽ, കമാൽ നൗഷാദ്, കുഞ്ഞുമോൻ, മാധവ്.കെ. വാസുദേവ്, ആർ. ആനന്ദൻ, കെ. അനിൽകുമാർ, മനോഹരൻ പിള്ള, കെ.കെ. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.