ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ മെയിനിൽ തകഴി ഭാഗത്ത് ലീക്ക് പരിഹരിക്കുന്നതിനാൽ ഇന്നും നാളെയും കരുമാടി ശുദ്ധീകരണ ശാലയിൽ നിന്നുള്ള പമ്പിംഗ് തടസപ്പെടും. പൊതുജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പ്രോജക്ട് മാനേജർ അറിയിച്ചു.