അമ്പലപ്പുഴ: മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തിൽ ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. 30നാണ് സി.പി.എം പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റി കൂടാനിരിക്കെ സജീവനെ കാണാതായത്. സജീവനെ കാണാതായ രണ്ടാം ദിവസം തന്നെ മുൻ മന്ത്രി ജി. സുധാകരൻ സജീവന്റെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു, കഴിഞ്ഞ ദിവസം സജീവന്റെ മകൾ ശ്രുതി, മരുമകൻ ഹാരിസ്, കൊച്ചു മകൻ ഐവാൻ എന്നിവരോടൊപ്പം ജി. സുധാകരൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയ്ദേവിനെ കണ്ടിരുന്നു. മറ്റ് പാർട്ടി നേതാക്കൾ പ്രശ്നത്തിൽ ഇടപെടാത്തതിലുള്ള പരാതിയും ബന്ധുക്കൾ പങ്കുവച്ചു.