photo

ആലപ്പുഴ: പ്രവാസികളോട് ബാങ്കുകൾ കാണിക്കുന്ന നിഷേധാത്മക സമീപനത്തിൽ പ്രതിഷേധിച്ച് പ്രവാസി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ എസ്.ബി.ഐയ്ക്ക് മുന്നിൽ മാർച്ചും ധർണയും നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ബി. സുഗതൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി. അൻസാരി, സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ, ജി. ഹരികുമാർ എന്നിവർ സംസാരിച്ചു.