ഹരിപ്പാട്: മലയാള സിനിമയുടെ ആദ്യകാല പിന്നണിപ്രവർത്തകനും സംവിധായകനും ഗാനരചയിതാവും നടനും തിരക്കഥാകൃത്തുമായ ഏവൂർ വാസുദേവിന്റെ നിര്യാണത്തിൽ മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി അനുശോചിച്ചു. അനുസ്മരണയോഗത്തിൽ ഹരിപ്പാട് ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സാന്ത്വനം പ്രസിഡന്റ്‌ ജോൺ തോമസ് അദ്ധ്യക്ഷനായി. ചേപ്പാട് പഞ്ചായത്ത്‌ ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വിശ്വപ്രസാദ്‌, കെ ജി സജീവ്, ജി സനാജി, ടി വി വിനോബ്, ശ്രീകുമാർ ഭരതം എന്നിവർ സംസാരിച്ചു.