മാവേലിക്കര: കേരള കോൺഗ്രസ് (എം) കേഡർ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി നടത്തുന്ന ജില്ലാ കോൺക്ലേവ് ഇന്ന് ആലപ്പുഴ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. 9.30ന് ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് പതാക ഉയർത്തും. 10ന് പാർട്ടി ചെയർമാൻ ജോസ് കെ.മാണി കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, ജോർജുകുട്ടി അഗസ്തി, സഖറിയാസ് കുതിരവേലി എന്നിവർ പഠനക്ലാസിന് നേതൃത്വം നൽകും. വൈകിട്ടു 4ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, തോമസ് ചാഴിക്കാടൻ എം.പി, എം.എൽ.എമാരായ പി.എൻ.പ്രമോദ് നാരായണൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ എന്നിവർ പ്രഭാഷണം നടത്തും. ഉന്നതാധികാര സമിതിയംഗം വി.ടി.ജോസഫ്, ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ്, സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജന്നിംഗ്സ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രിസീഡിയം ആണ് കോൺക്ലേവ് നിയന്ത്രിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് മാത്രമാണ് പ്രവേശനമെന്ന് കോൺക്ലേവ് ഡയറക്ടർ പ്രദീപ് കൂട്ടാല അറിയിച്ചു.