അമ്പലപ്പുഴ: അമ്പലപ്പുഴയിൽ മിനി സിവിൽ സ്‌റ്റേഷൻ സ്ഥാപിക്കണമെന്ന് സി.പി.എം അമ്പലപ്പുഴ ടൗൺ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. ജി. ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. എ. അരുൺകുമാർ, പ്രശാന്ത്.എസ്. കുട്ടി, വി. അനിത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. രമണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എ. ഓമനക്കുട്ടൻ, അംഗങ്ങളായ എ.പി. ഗുരുലാൽ, സി. ഷാംജി, കെ. മോഹൻകുമാർ, വി.എസ്. മായാദേവി, ജി. ഷിബു എന്നിവർ പങ്കെടുത്തു. എ. രമണൻ സെക്രട്ടറിയായി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.