a
പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന കടവുർക്കുളങ്ങര കൊന്നകത്തുമാലി റോഡ്

മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ കടവുർക്കുളങ്ങര കൊന്നകത്തുമാലി റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ. അഞ്ചുവർഷം മുമ്പാണ് റോഡ് അവസാനമായി റീ ടാറിംഗ് ചെയ്തത്. പിന്നീട് നാളിതുവരെ ഒരു അറ്റകുറ്റ പണിയും നടത്താതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ് റോഡ്. നിത്യവും നുറുകണക്കിന് വാഹനങ്ങൾ കടന്നുപോകുകയും മൂന്നുറോളം വീട്ടുകാരുടെ സഞ്ചാര മാർഗവുമായ ഈ റോഡ്.

റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ബി.ജെ.പി ഒന്നാം വാർഡ് കമ്മി​റ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പാർത്ഥ സാരഥിയുടെ അദ്ധ്യക്ഷതയിൽ കുടിയയോഗം ജില്ലാക്കമ്മി​റ്റിഅംഗം വിനോദിനി ഉദ്ഘാടനം ചെയ്തു. എസ്.ശ്രീകല,കരിപ്പുഴചന്ദ്രൻ, രാജേഷ്ചെങ്കിളിൽ, പ്രവീൺഓണാട്ടിൽ, മനോജ്‌, സുരേഷ്കുഴുവേലിൽ എന്നിവർ സംസാരിച്ചു.