ananda
പള്ളിക്കൽ മഞ്ഞാടിത്തറ എസ് എൻ ഡി പി ശാഖാ യോഗം: നവീകരിച്ച ഗുരുക്ഷേത്ര സമർപ്പണം

പള്ളിക്കൽ: എസ്. എൻ. ഡി. പി. യോഗം മഞ്ഞാടിത്തറ 1922 -ാം നമ്പർ ശാഖയി​ലെ നവീകരിച്ച

ഗുരുക്ഷേത്ര സമർപ്പണം മാവേലിക്കര യൂണിയൻ കൺവീനർ ഡോ. എ.വി.ആനന്ദരാജ് നിർവഹിച്ചു. ശ്രീനാരായണ ദർശനത്തിന്റെയും സന്ദേശങ്ങളുടെയും പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗുരുദർശന പ്രചരണത്തിന്റെ കേന്ദ്രങ്ങളായി ഓരോ ഗുരുക്ഷേത്രങ്ങളും ശാഖാ മന്ദിരങ്ങളും മാറണം. യുവതലമുറയിലേക്ക് ശ്രീനാരായണ ദർശനങ്ങൾ എത്തിക്കാൻ കഴിയണം.

ശാഖാ അഡ്. കമ്മിറ്റി ചെയർമാൻ സുരേഷ് പള്ളിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കൺവീനർ വിനു ധർമ്മരാജൻ ആമുഖ പ്രഭാഷണവും റിപ്പോർട്ട് അവതരണവും നിർവഹിച്ചു.

ജോ:കൺവീനറന്മാരായ ഗോപൻ ആഞ്ഞിലപ്ര, രാജൻ ഡ്രീംസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം ചെയർമാൻ എൽ അമ്പിളി, യൂത്തുമൂവ്മെന്റ് ചെയർമാൻ നവീൻ വി നാഥ്, കൺവീനർ ഡി. ശ്രീജിത്ത്, മേഖലാ കൺവീനർ എൻ.ഷാജി, ശാഖാ യോഗം മുൻ ഭാരവാഹികളായ പി.എൻ സാനു ,ജവഹർ കെ.ജി., ജയപ്രകാശ് ആർ ,പി മനോജ്, ശാന്താ ഭാർഗവൻ വിജയ കുമാർ ജി.സുനിൽ.പി, ഈശ്വരി ഭാനു എന്നിവർ സംസാരിച്ചു. ഗുരുക്ഷേത്ര നവീകരണത്തിന് സഹായിച്ച ശാഖാ അംഗങ്ങളെ ആദരിച്ചു.