പൂച്ചാക്കൽ: ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ജില്ലാ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ സമിതി, ജില്ലയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗം, പാണാവള്ളി ഗ്രാമപഞ്ചായത്ത്, പാണാവള്ളി കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഡോ. സുരഭ ബോധവത്കരണ ക്ലാസെടുത്തു. ക്യാമ്പിൽ 116 പേർ പങ്കെടുത്തു. തിരഞ്ഞെടുത്തവർക്കുള്ള സൗജന്യ ശസ്ത്രക്രിയ നവംബർ 11ന് നടക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. രാജിമോൾ അദ്ധ്യക്ഷയായി. വാർഡംഗം അഡ്വ. എസ്. രാജേഷ്, ഒപ്ടോമെട്രിസ്റ്റ് അജിതകുമാരി തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ സ്വാഗതവും ആശാ വർക്കർ ഉഷ നന്ദിയും പറഞ്ഞു.