vya

കറ്റാനം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് ഭരണസമിതി തിരഞ്ഞെടുപ്പും വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. സംസ്ഥാന സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുരേഷ് മുഞ്ഞിനാട് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ.എം. ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ആക്ടിംഗ് ജനറൽ സെക്രട്ടറി സദാശിവൻ നായർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ താഹാക്കുഞ്ഞ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് സിനിൽ സബാദ്, ഗോപൻ ഭരണിക്കാവ്, ജി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സുരേഷ് മുഞ്ഞിനാട് (പ്രസിഡന്റ്), സദാശിവൻ നായർ (ജന. സെക്രട്ടറി), പ്രദീപ്കുമാർ (ട്രഷറർ), വിജി (വനിതാ വിംഗ് പ്രസിഡന്റ്) സുജാ തോമസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.