ആലപ്പുഴ: ഓൾ കേരള ജൂനിയർ റാങ്കിംഗ് ബാഡ്മിന്റൺ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. നവംബർ മൂന്നിന് സമാപിക്കും. ആലപ്പുഴ രാമവർമ്മ ഡിസ്ട്രിക്ട് ക്ലബ്ബ്, ആൽപൈറ്റ് സ്പോർട്സ് സെന്റർ എന്നിവിടങ്ങളിലായി രാവിലെ ഒൻപതു മുതൽ രാത്രി 10 വരെയാണ് മത്സരം. നാളെ വൈകിട്ട് 7.30ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ഫിലിപ്പ് എബ്രഹാം, അഡ്വ.ബി.ശിവദാസ്, എസ്.വിനോദ്കുമാർ, എ.ബാലകൃഷ്ണൻ, ടി.ജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു.